ഐ. അരവിന്ദനെ അനുസ്മരിച്ചു.

ഐ. അരവിന്ദനെ അനുസ്മരിച്ചു.

മാഹി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവും, മുൻ മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായ ഐ. അരവിന്ദനെ അനുസ്മരിച്ചു.പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിൽ മുന്നിൽ നിന്ന് ആവേശത്തോടെ പ്രവർത്തിച്ച നേതാവാണ് ഐ. അരവിന്ദനെന്ന് വത്സരാജ് പറഞ്ഞു.മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ രമേശ് പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.സി.സി. ജന:സെക്രട്ടറി സത്യൻ കേളോത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ് നേതാക്കളായ പി.ടി.സി.ശോഭ, ആശാലത എന്നിവർ സംസാരിച്ചു.ഐ.അരവിന്ദൻ്റെ ഛായാ ചിത്രത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി.മൗന പ്രാർഥനയും നടന്നു