ലഹരി വിരുദ്ധ ദിനം: രാമവിലാസം എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി

ലഹരി വിരുദ്ധ ദിനം: രാമവിലാസം എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി

ചൊക്ലി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 6 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

ചൊക്ലി പോലീസ് ഇൻസ്പെക്ടർ ബിജു വി. റാലി ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. എൻ.സി.സി. ഓഫീസർ ടി. പി. രാവിദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത എൻ. മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയൻ മാസ്റ്റർ ആശംസകൾ നേർന്നു. സർജന്റ് മേജർ അമൃത ലക്ഷ്മി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി ചൊക്ലി ടൗൺ ചുറ്റി വീണ്ടും സ്കൂളിൽ സമാപിച്ചു. ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച റാലിയിൽ 50 എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.