എം. എൽ. എ. യ്ക്ക് സ്വീകരണം നൽകി..

എം. എൽ. എ. യ്ക്ക് സ്വീകരണം നൽകി..

മാഹി :. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അഡ്വ.ടി.അശോക് കുമാർ എം എൽ എ യ്ക്ക് സ്വീകരണം നൽകി.സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ

 അക്കാദമിയുടെ സ്ഥാപക മെമ്പറും ട്രെഷററും കൂടിയാണ് അശോക് കുമാർ. അക്കാദമി പ്രസിഡന്റ്‌ ജോസ് ബസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. അക്കാദമി മെമ്പറും മാഹി ഡെപ്യൂട്ടി

 താസിൽദാറുമായ മനോജ്‌ വളവിൽ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു, മാഹി പബ്ലിക് പ്രോസക്യൂട്ടർ അഡ്വക്കേറ്റ് പി. കെ. വത്സരാജ് മുഖ്യ പ്രഭാഷണം 

നടത്തി. പൊന്നാട അണിയിച്ചു. 

ഓ. പ്രദീപ്‌ കുമാർ, ചീഫ് കോച്ച് 

സലിം പി. ആർ, ജയരാജൻ മാസ്റ്റർ, 

കെ. യതീന്ദ്രൻ,

പി. സി. ദിവാനന്ദൻ മാസ്റ്റർ, അജയൻ പൂഴിയിൽ, പോൾ ഷിബു,എന്നിവർ സംസാരിച്ചു. 

    അംഗങ്ങളായ ഉമേഷ്‌ ബാബു,

രഞ്ജിത്ത് വളവിൽ, പ്രസാദ് വളവിൽ,ശ്രീ കുമാർ ബാനു,

ദീപക് ഭാസ്‌ക്കർ,രാജീവ് ബാബു, എന്നിവർ നേതൃത്വം നൽകി. നിരവധി ഫുട്ബോൾ പ്രേമികൾ സംബന്ധിച്ചു.ആരോഗ്യമുള്ള മയ്യഴി എന്ന ലക്ഷ്യത്തിലെത്തിക്കുവാൻ മാഹിയിലെ സ്പോർട്സ് ക്ലബുകളേയും, സ്പോർട്സിനെ സ്നേഹിക്കുന്ന ആളുകളേയും ചേർത്ത് പിടിച്ച് വിപുലമായ ഒരു കായിക സംസ്ക്കാരത്തിന് മാഹിയിൽ തുടക്കമിടുമെന്ന് എം എൽ എ പറഞ്ഞു.യു വാക്കളെ കായിക വിനോദങ്ങളിൽ ഏർപ്പെടുത്തുവാനുള്ള സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് എം എൽ എ സ്വീകരണ യോഗത്തിൽ പറഞ്ഞു.