*"പുകയില വിരുദ്ധ ചിത്രരചന'- മത്സര വിജയികളെ അനുമോദിച്ചു!*

*"പുകയില വിരുദ്ധ ചിത്രരചന'- മത്സര വിജയികളെ അനുമോദിച്ചു!*

മാഹി: ആഗോള മയക്കു മരുന്നു വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മലബാർ കാൻസർ സെൻ്റർ ആൻ്റി റ്റൊബൊക്കോ സെല്ലും പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം 'വർണ്ണം' ചിത്രകലാ പരിശീലന കേന്ദ്രവും സംയുക്തമായി

സംഘടിപ്പിച്ച പുകയില വിരുദ്ധ ചിത്ര രചന മത്സരത്തിൽ വിജയികളായ കുട്ടികളെ സമ്മാനം നല്കി അനുമാദിച്ചു.


പുതു തലമുറയെ പുകയില വിരുദ്ധ മനോഭാവമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ

സംഘടിപ്പിച്ച മത്സരത്തിൽ മാഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിലെ ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുത്തത്.


മലബാർ കാൻസർ സെൻ്ററിലെ ഡോക്ടർ നീതു അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.


കെ.തമ്പാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ

ഡോക്ടർ ഫിൻസ് എം ഫിലിപ്പ്. ചാലക്കര പുരുഷു, പ്രവീൺകുമാർ കെ കെ, ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.


 സി. ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ മാഹി പി. എം ശ്രീ.കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് ടോപ്പർ പട്ടം കരസ്ഥമാക്കിയ സ്വാനിക്ക് കൃഷ്ണയെ ചടങ്ങിൽ പ്രത്യേക ഉപഹാരം നല്കി അനുമോദിച്ചു.


 സമ്മേളനത്തിന് ആർട്ടിസ്റ്റ് കെ. വീരേന്ദ്രകുമാർ സ്വാഗതവും രതീഷ് കുമാർ നന്ദിയും പറഞ്ഞു.


സി. ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ മാഹി 

പി.എം.ശ്രീ.കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് ടോപ്പർ പട്ടം കരസ്ഥമാക്കിയ വിനായക കലാക്ഷേത്രം ചിത്രകലാ വിദ്യാർഥി കൂടിയായ സ്വാനിക്ക് കൃഷ്ണയെ ചടങ്ങിൽ പ്രത്യേക ഉപഹാരം നല്കി അനുമോദിച്ചു.


 ആർട്ടിസ്റ്റ് കെ. വീരേന്ദ്രകുമാർ സ്വാഗതവും രതീഷ് കുമാർ നന്ദിയും പറഞ്ഞു.


ബേബി മനോജ് ,നിഖില, ജസ്‌ന ശ്രീജേഷ് എന്നിവർ നേതൃത്വം നല്കി.