ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രസംഗമത്സരവും സംഘടിപ്പിച്ചു
മാഹി : പിഎംശ്രീ ഐ.കെ. കുമാരൻ. ഗവ. ഹയർ സെക്കൻൻ്ററി സ്കൂൾ പന്തക്കലും പന്തക്കൽ പൊലീസ് സ്റ്റേഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രസംഗമത്സരവും സംഘടിപ്പിച്ചു. മാഹി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എൻ. വി. ശ്രീലത അധ്യക്ഷയായി. പന്തക്കൽ എസ്.ഐ തമിഴരശൻ, പി. പി. സ്നേയ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രസംഗമത്സരത്തിൽ ഫാത്തിമ ഫൈസൽ (IX), ദർശ് ഷാജിൽ (VIII), വസുദേവ് ബി. കൃഷ്ണൻ (XI) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മാഹി സി.ഐ. അനിൽകുമാർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.