ലോകം കണ്ട മികച്ച ഭരണാധികാരികൾ എല്ലാം തന്നെ നല്ല വായനക്കാരായിരുന്നു : വീണ കെ.സി.ടി.പി
മാഹി : ലോകം കണ്ട മികച്ച ഭരണാധികാരികൾ എല്ലാം തന്നെ നല്ല വായനക്കാരായിരുന്നുവെന്ന് യുവ കവയിത്രി വീണ കെ.സി.ടി.പി. നല്ല ഭരണാധികാരികളുടെ എല്ലാം ചെറുപ്പകാലം മുതൽ തന്നെ അവർ നല്ല വായനക്കാരായിരുന്നു എന്ന് അത് അവരുടെ പിൻകാല പ്രവർത്തികളിൽ തെളിഞ്ഞിട്ടുണ്ട് എന്നു ഗവ. മിഡിൽ സ്കൂൾ അവറോത്ത് വായന വാരാചരണ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രധാന അധ്യാപിക കെ ഷിജിന അധ്യക്ഷയായി. ജയിംസ് സി ജോസഫ്, ആർട്ടിസ്റ്റ് ടി എം സജീവൻ, ടി സജിത, എം ഷൈനി, ശരണ്യ രവീന്ദ്രൻ, റിഫാന എ പി എന്നിവർ സംസാരിച്ചു.