സർക്കാരിൻ്റെ തൂഫാൻ വാരിയേഴ്സ് ആയി നീർവേലി എൽ.പി സ്കൂൾ*

സർക്കാരിൻ്റെ തൂഫാൻ വാരിയേഴ്സ് ആയി നീർവേലി എൽ.പി സ്കൂൾ*

നീർവേലി :

"ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ – ഗോൾ 2026"

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "ഗോൾ 2026 – ലോകകപ്പ് 2026-നായി ഒരു മില്യൺ തൂഫാൻ ഗോളുകൾ" എന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ഷൂട്ടൗട്ട് മത്സരം സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.

പരിപാടിക്ക് അധ്യാപകനായ മിഥുൻ മോഹനൻ കെ.വി സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി . മൈത്രി പി നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. അഖില.പി അധ്യക്ഷത വഹിച്ചു. അധ്യാപിക അഞ്ജു വിജിൽ നന്ദി പറഞ്ഞു.

വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷൂടൌട്ട് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു. 


പരിപാടി എല്ലാവർക്കും പ്രചോദനവും ബോധവൽക്കരണവും നൽകുന്നതായി മാറി. ഫുട്ബോൾ പ്രവചന മത്സരവും സ്‌കൂളിൽ സംഘടിപ്പിക്കുന്നതായി പ്രധാന അധ്യാപിക അറിയിച്ചു.