എൻഐടി സൗജന്യ ശിൽപശാല: വിദ്യാർഥികൾക്ക് അവസരം

എൻഐടി സൗജന്യ ശിൽപശാല: വിദ്യാർഥികൾക്ക് അവസരം

കോഴിക്കോട്: എൻ.ഐ.ടി. കാലിക്കറ്റ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സൗജന്യ ശിൽപശാല സംഘടിപ്പിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ ബോർഡിന്റെ സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി 2026 ജൂൺ 27-ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക.

 ത്രീഡി പ്രിൻ്റിങ്, റിവേഴ്സ് എൻജിനീയറിങ് എന്നിവയിലെ പ്രായോഗിക പരിശീലനം, കൂടാതെ റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്: പ്രോഡക്ട് ഡവലപ്മെന്റ്, നിർമിത ബുദ്ധി എന്നിവയെക്കുറിച്ചുള്ള സെക്ഷനുകളും ട്രെയിനിങ്ങിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ : 8547126900