പുതുച്ചേരിയുടെ ശബ്ദം: വീണാധാരി ധനിജിത്തിന് മഹിള കോൺഗ്രസ്സിന്റെ ആദരവ്

പുതുച്ചേരിയുടെ ശബ്ദം: വീണാധാരി ധനിജിത്തിന് മഹിള കോൺഗ്രസ്സിന്റെ ആദരവ്

ഇന്ത്യൻ പാർലമെന്റിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സംസാരിച്ച് മാഹിയുടെ അഭിമാനമായി മാറിയ വീണാധാരി ധനിജിത്തിനെ മാഹി മേഖല മഹിള കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. വീണാധാരിയുടെ വസതിയിലെത്തി മഹിള കോൺഗ്രസ് നേതാക്കൾ ഉപഹാരം സമർപ്പിച്ചു. മഹിള കോൺഗ്രസ് പ്രസിഡന്റ് ശോഭ പി.ടി.സി പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. സാവിത്രി നാരായണൻ, കെ.കെ.ശ്രീമതി, കദീജ, ലിസി ജോസ്, സനില, ചന്ദ്രി,വി.എം എന്നിവർ സംബന്ധിച്ചു.