ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രവും, ജില്ലാ മെഡിക്കൽ ഓഫീസ്( ആരോഗ്യം കോഴിക്കോട്), പുലരി,ജ്യോതിസ് കൗൺസിലിംഗ്, വടകര കോസ്റ്റൽ പോലീസ് എന്നിവ  സംയുക്തമായി  സ്ത്രീജന്യ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, എന്നിവയ്ക്കായി  ചോമ്പാല ഹാർബറിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു വടകര കോസ്റ്റൽ SI വരീഷ് കുമാർ ഉദ്ഘാടനം ചെയ്തു, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ റഹീമ സലിം  മുഖ്യ പ്രഭാഷണം നടത്തി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ചടങ്ങ് അധ്യക്ഷത വഹിച്ചു, jr ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ,പുലരി കൗൺസിലർ ഭവിത,SI സതീഷ്,ബീറ്റ് ഓഫീസർ CPO അഭിജിത്ത്. സി ,എന്നിവർ പരിപാടിയിൽ സംസാരിച്ചു അറുപതോളം പേർ  ക്യാമ്പിൽ പരിശോധന നടത്തി.