ഫ്രഞ്ച് സ്കൂൾ: പ്രതിഭാ സംഗമം ഫ്രഞ്ച് മയമായി മാറി

ഫ്രഞ്ച് സ്കൂൾ: പ്രതിഭാ സംഗമം ഫ്രഞ്ച് മയമായി മാറി

വിശ്വോത്തരമായ ഫ്രഞ്ച് സാഹിത്യവും, ലോക പ്രശസ്ത ഫ്രഞ്ച് പ്രതിഭകളും , മയ്യഴിക്കാരായ പ്രഗത്ഭരായ ഫ്രഞ്ച് വ്യക്തിത്വങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെട്ട ഫ്രഞ്ച് വിദ്യാർത്ഥി പ്രതിഭാ സംഗമം ഫ്രഞ്ച്‌ മയമായി. പ്രതിഭാ സംഗമം അഡ്വ: ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മലബാറിലെ ഏക ഫ്രഞ്ച് ഹൈസ്കൂളായ എക്കോൽ കൂർ കോംപ്ല മെന്തേർ മാഹെയിൽ നടന്ന ബ്ര‌വെ പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ മുഴുവൻ കുട്ടികൾക്കും ഉപഹാരം നൽകി.
പ്രധാനാധ്യാപിക പി.ഇ.സുമ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു വായനാ വാരാഘോഷ ക്വിസ്സ് മാസ്റ്റരായി. സൂര്യദേവ് വായനയുടെ പ്രാധാന്യം ഫ്രഞ്ച് ഭാഷയിൽ അവതരിപ്പിച്ചു
ആൻ ബെല്ല ജോസ്, ഷാജി പിണക്കാട്ട്, ഇ.കെ.റഫീഖ്, സോമൻ മാഹി , ശ്രീധരൻ മാസ്റ്റർ സംസാരിച്ചു. ഡെൽസിഫെർണാഡസ് സ്വാഗതവും ഫ്രഞ്ച് അധ്യാപകൻ പോൾ ഷിബു നന്ദിയും പറഞ്ഞു