ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനങ്ങൾ
ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ മുഖ്യ ദേവനായ ശ്രീകൃഷ്‌ണ ഭഗവാൻ്റെയും ഉപദേവതയായ ശ്രീ ദേവിയുടെയും, ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ എന്നീ ഉപദേവൻമാരുടേയും പ്രതിഷ്ഠാദിനങ്ങൾ ചുവടെ കൊടുക്കുന്ന തിയ്യതികളിൽ സമുചിതമായി ആഘോഷിക്കുകയാണ്.
പ്രതിഷ്‌ഠാദിനങ്ങൾ
ശ്രീകൃഷ്‌ണ ഭഗവാൻ : 2026 ജൂൺ 25 വ്യാഴാഴ്‌ച
ശ്രീ ദേവി : 2026 ജൂലായ് 1 ബുധനാഴ്‌ച
ശ്രീ ഗണപതി : 2026 ജൂലായ് 3 വെള്ളിയാഴ്‌ച
ശ്രീ അയ്യപ്പൻ : 2026 ജൂലായ് 3 വെള്ളിയാഴ്‌ച
പ്രസ്തുത ദിവസങ്ങളിൽ ഗണപതിഹോമം, ത്രികാല പൂജ, ദീപാലങ്കാരം, ആദ്ധ്യാത്മിക പ്രഭാഷണം, ലളിതാ സഹസ്രനാമ സമൂഹാർച്ചന (ദേവി പ്രതിഷ്ഠാദിനത്തിൽ വൈകുന്നേരം 7 മണിക്ക് ) ഭജന എന്നിവ ഉണ്ടായിരിക്കുന്ന താണ്. ശ്രീകൃഷ്‌ണ ഭഗവാൻ പ്രതിഷ്‌ഠാദിനമായ മിഥുന മാസത്തിലെ ചോതി നക്ഷത്രം ജൂൺ 25 വ്യാഴാഴ്ച എല്ലാ പൂജാദി കർമ്മങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വ ത്തിലാണ് നിർവ്വഹിക്കുന്നത്. വൈകുന്നേരം 7 മണിക്ക് പാറക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന ഉണ്ടായിരിക്കുന്നതാണ്.
01.07.26 ബുധനാഴ്‌ച ദേവീ പ്രതിഷ്‌ഠാദിനത്തിൽ വൈകു ന്നേരം 7 മണിക്ക് കലൈമാമണി രേണുക ടീച്ചറുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ സമൂഹാർച്ചന ഉണ്ടായിരിക്കുന്നതാണ്. അർച്ചനയിൽ പങ്കെടുക്കുന്നവർ 50 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
QR Code സ്‌കാൻ ചെയ്‌ത് വഴി പാട് ചെയ്യുന്ന ഭക്തൻമാർ പേര്, നക്ഷത്രം, പൂജാ വിവരങ്ങൾ 8330895834 എന്ന നമ്പറിൽ സ്ക്രീൻ ഷോട്ട് എടുത്ത് വാട്‌സ് ആപ്പ് ചെയ്യേണ്ടതാണ്.