കർണാടക മുൻജില്ലാ ജഡ്ജി മുഹമ്മദ്ഇസ്മായിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ ചേർന്നു
കർണാടക സർക്കാരിന്റെ മുൻ ജില്ലാ ജഡ്ജിയും അഡീഷണൽ ലോ സെക്രട്ടറിയും നിലവിൽ കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ മുഹമ്മദ് ഇസ്മായിൽ, ചെന്നൈയിലെ ഐയുഎംഎൽ ആസ്ഥാനത്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. കാദർ മൊഹിദീൻ മുൻ എംപിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ ചേർന്നു. ഐയുഎംഎൽ ദേശീയ സെക്രട്ടറി എച്ച്. അബ്ദുൾ ബാസിത് മുൻ എംഎൽഎ, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ മുൻ എംഎൽഎ, അഡ്വ. പുഴൽ ഷെയ്ക്ക് മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.