ഉന്നതവിജയികളെ അനുമോദിച്ച് എം.എം. അലുംനി; ക്യാഷ് അവാർഡും ഉപഹാര വിതരണവും
ന്യൂ മാഹി: ന്യൂ മാഹി എം.എം. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ എം.എം. അലുംനിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും ക്യാഷ് അവാർഡ് വിതരണവും ജൂൺ 21ന് വൈകീട്ട് മലയാള കലാഗ്രാമത്തിൽ നടന്നു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എം. അലുംനി പ്രസിഡന്റ് യൂസഫ് എൻ.കെ അധ്യക്ഷത വഹിച്ചു. സി.വി. രാജൻ പെരിങ്ങാടി മുഖ്യാതിഥിയായി പങ്കെടുത്തു. സാലിഹ് പി.കെ.വി ആശംസയർപ്പിച്ചു.
അബ്ദുൽഖാദർ ടി.പി., നജീബ് പി.കെ.വി., മഹറൂഫ് മാസ്റ്റർ, അലി പാലിക്കണ്ടി, സബിത ടി.കെ. എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു.
രാവിലെ നടന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, സി.വി. രാജൻ പെരിങ്ങാടി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
അസീസ് മാഹി, ഫൈസൽ ബിണ്ടി, സവാഹിർ പി.കെ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അഫ്സൽ ചെള്ളത്ത് സ്വാഗതവും ട്രഷറർ റഫീഖ് ടി.എം.പി നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്ന ചടങ്ങ് ശ്രദ്ധേയമായി.