പാലിയേറ്റീവ് കെയർ നഴ്സ് നിയമനം
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 24 ന് രാവിലെ 11ന് നടക്കും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാവണം. ഫോൺ: 0490-2359801.