നീർവേലി എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
പതിമൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നീർവേലി എൽ.പി സ്കൂളിൽ സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ യോഗ ദിനാചരണം സംഘടിപ്പിച്ചു. "ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ" എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം.
സ്കൂളിൽ നടന്ന യോഗാഭ്യാസ മുറകൾക്ക് അധ്യാപകൻ മിഥുൻ മോഹനൻ കെ.വി നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ഇ.സുദിന ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപികയായ അഞ്ജു വിജിൽ സ്വാഗതവും ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി കുമാരി പാർവ്വതി പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.