ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

ന്യൂമാഹി: ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി അഭിമുഖ്യത്തിൽ കനകൻ സേവ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ അനുമോദിച്ചു.
ചടങ്ങിൽ ബിജെപി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു.
 പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം എ. ദിനേശൻ, തലശ്ശേരി മണ്ഡലം സെക്രട്ടറി അനീഷ് കൊള്ളുമ്മൽ, കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി അംഗം ലീന പ്രദീപ് , പഞ്ചായത്ത് സിക്രട്ടറി എം.എം . നിപീഷ്എന്നിവർ പ്രസംഗിച്ചു നടത്തി.
വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനങ്ങളും നൽകി ആദരിച്ചു. ചടങ്ങിന് രമേശൻ തോട്ടോൻ്റവിട നന്ദി രേഖപ്പെടുത്തി.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ നേട്ടങ്ങൾക്ക് പ്രചോദനമാകുന്നതിനുമായി പരിപാടി സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ചിത്ര വിവരണം : എസ് എസ് എൽ സി  പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ന്യൂമാഹി പഞ്ചായത്തിലെ  വിദ്യാർത്ഥികളെ അനുമോദന ചടങ്ങ് ബി ജെ പി സംസ്ഥാന സമിതി അംഗം ഒ. നിധീഷ് ഉത്‌ഘാടനം ചെയ്യുന്നു