*വായനവാരാചരണവും നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവിന് അനുമോദനവും സംഘടിപ്പിച്ചു*

*വായനവാരാചരണവും നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവിന് അനുമോദനവും സംഘടിപ്പിച്ചു*

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രവും ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയവും സംയുക്തമായി വായനവാരാചരണത്തിന്റെയും "നന്മമരം" സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവിനുള്ള അനുമോദനത്തിന്റെയും ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചു.

ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചരിത്രഗവേഷകനും പ്രഭാഷകനുമായ ഡോ. എ. വത്സലൻ ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവായ സി.വി. രാജൻ പെരിങ്ങാടിയെ അനുമോദിച്ചു.

ക്ഷേത്ര ഭാരവാഹി പൊത്തങ്ങാട് രാഘവൻ, ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി, അധ്യാപിക കവിത, കവിയൂർ സ്‌കന്ദതാരക ക്ഷേത്ര പ്രസിഡന്റ് രതീഷ് എന്നിവർ ആശംസകൾ നേർന്നു.

അനുമോദനത്തിന് മറുപടിയായി സി.വി. രാജൻ പെരിങ്ങാടി സംസാരിച്ചു. 

വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല ഖജാൻജി കെ. രൂപേഷ് നന്ദിയും രേഖപ്പെടുത്തി.