പൂർവ വിദ്യാർത്ഥി സംഗമം ‘മൺസൂൺ മീറ്റ് ’

പൂർവ വിദ്യാർത്ഥി സംഗമം ‘മൺസൂൺ മീറ്റ് ’

തളിപ്പറമ്പ് സർ സൈദ് കോളേജൽ 1975-77 വർഷം 3ർഡ് ഗ്രൂപ്പ്‌ ‘ബി ‘ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ 51 വർഷത്തിന്ശേഷം അതെ കോളേജിലെ അതെ ക്ലാസ് റൂമിൽ ’മൺസൂൺ മീറ്റ് ‘ എന്ന പേരിൽ ഓർമ്മചെപ് തുറന്നു.പൂർവ്വ വിദ്യാർത്ഥി സംഗമം സഹപാഡിയായ പെയിൻ &പാലിയേറ്റീവ് കെയർ വിദഗ്ധൻ കെ വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കോളേജ്. പ്രിൻസിപ്പൽ പ്രൊഫ ഇസ്മായിൽ ഓലയിക്കര മുഖ്യാഥിതി ആയിരുന്നു. സഹപാഠിയും തലശ്ശേരി ഗവ ബ്രെണ്ണൻ കോളേജ് റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫ ഡോ വി കുമാരൻ അധ്യക്ഷൻ ആയി. വിവിധ ജീവൻ രക്ഷ മാർഗങ്ങളെ കുറിച് കെ.വി. ശശിധരൻ സോദാഹരണ ക്ലാസും ഡെമോ സ്ട്രേഷൻ നും നടത്തി .സംഗമത്തിൽ കെപി പദ്മനാഭൻ, ആർ കെ ഗംഗാധരൻ, എം സി. ഉ ണ്ണികൃഷ്ണൻ, ഒ വി. വസന്ത, കെ വി. സകുന്തല, ടി വി. രാമചന്ദ്രൻ, പി പി. ജനാർദ്ദനൻ, അഡ്വ വി പി. മഹമൂദ്, ടി വി കരുണകരൻ എന്നിവർ സംസാരിച്ചു. ടി സതീശൻ സ്വാഗതവും കെ പ്രേമൻ നന്ദിയും പറഞ്ഞു. വിവിധ കലാ പരി പടികളും അരങ്ങേരുകയുണ്ടായി.