നൂറുശതമാനം വിജയത്തിന്റെ തിളക്കത്തിൽ വിദ്യാർഥികൾക്ക് സ്നേഹാദരം

നൂറുശതമാനം വിജയത്തിന്റെ തിളക്കത്തിൽ വിദ്യാർഥികൾക്ക് സ്നേഹാദരം

പള്ളൂർ: തുടർച്ചയായി രണ്ടാം തവണയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച വിദ്യാർഥികളെ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂൾ അനുമോദിച്ചു.
മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ അധ്യക്ഷയായ ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. 
മുൻ പ്രധാനാധ്യാപിക ലിസ്സി ഫെർണാണ്ടസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ ജോഷ്ന, വൈസ് ചെയർമാൻ സന്തോഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് മുൻവർഷ പത്താം ക്ലാസ് വിദ്യാർഥിനി മാളവിക സംസാരിച്ചു.
തുടർന്ന് വിശിഷ്ടാതിഥികൾ വിദ്യാർഥികൾക്ക് മെമന്റോകൾ വിതരണം ചെയ്തു. എച്ച്.എം ഇൻചാർജ് വി.പി. ഷമീദ സ്വാഗതവും സീനിയർ അധ്യാപിക നിഷ നന്ദിയും രേഖപ്പെടുത്തി. മുൻവർഷത്തെയും ഈ വർഷത്തെയും പത്താം ക്ലാസ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിന്റെ തുടർച്ചയായ നൂറുശതമാനം വിജയ നേട്ടത്തിന് ചടങ്ങിൽ അഭിനന്ദനമർപ്പിച്ചു.