ദേശീയ വായന ദിനം ആഘോഷിച്ചു

ദേശീയ വായന ദിനം ആഘോഷിച്ചു

ദേശീയ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ മയ്യഴിയിലെ വിവിധ വിദ്യാലയങ്ങളിൽ ആഘോഷിച്ചു. പാറക്കൽ ഗവ. ലോവർ പ്രൈമറി സ്കൂളിൽ പ്രശസ്ത എഴുത്തുകാരനും മാഹി വിദ്യാഭ്യാസ വകുപ്പ് മുൻ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സുമതി ആധ്യക്ഷ്യത വഹിച്ചു. അണിമ ടീച്ചർ അക്ഷരഗാനം ആലപിച്ചു. ജിഷ്‌മ, ജൈത്ര, അലീന സംസാരിച്ചു. വായനാ ദിനത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.