അഭിമാനം ഫോട്ടോഗ്രാഫിയിൽ ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ കിടപിടിച്ച് ഒരു ഉമയാറ്റുകരക്കാരനും 💪👍
ഫൈനലിൽ ഇടം പിടിച്ച ചിത്രം☝️
ഗ്രീൻസ്റ്റോം ഫോട്ടോ ഫെസ്റ്റിവൽ : ആഗോളതലത്തിൽ ശ്രദ്ധ നേടി നമ്മുടെ നാട്ടുകാരനും.
177 രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ പങ്കെടുത്ത പതിനേഴാമത് ഗ്രീൻസ്റ്റോം ഫോട്ടോ ഫെസ്റ്റിവലിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 44 ഫൈനലിസ്റ്റുകളുടെ പട്ടിക പുറത്തിറങ്ങി. 14,513 എൻട്രികളിൽ നിന്നാണ് ഈ മികച്ച ചിത്രങ്ങൾ കണ്ടെത്തിയത്. ഈ വർഷത്തെ പ്രമേയമായ " മനോഹരമായ മേച്ചിൽപ്പുറങ്ങളും പുൽമേടുകളും " (Beautiful Rangelands and Grasslands), ഭൂമിയിലെ ഏറ്റവും വിപുലവും അത്യന്താപേക്ഷിതവുമായ ചില ആവാസവ്യവസ്ഥകളിലേക്കാണ് ക്യാമറക്കണ്ണിലൂടെ മിഴികൾ ഒപ്പിയെടുത്ത് . ഈ പ്രമേയത്തെ ആസ്പദമാക്കി, പോളണ്ടിലെ ഷ്ചാവ്‌നിത്സ എന്ന പ്രദേശത്ത് നിന്നും
ഉമയാറ്റുകര .
എസ് ആർ നിവാസിൽ
മഹേഷ് ശിവദാസ് പകർത്തിയ
പ്രകൃതി മനോഹരമായ ചിത്രമാണ്
ഈ അംഗീകാരത്തിന് ഇടം പിടിച്ചത്
ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ (UNCCD)-ന്റെ G20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ്
ഇത്തവണത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആറുപേരടങ്ങുന്ന വിദഗ്ധ ജൂറിയാണ് ഫൈനലിസ്റ്റുകളെ അന്തിമമായി തിരഞ്ഞെടുത്തത്.
ഫൈനലിസ്റ്റുകൾക്കായി തയ്യാറാക്കിയ ഓൺലൈൻ പ്രദർശനം
www.greenstorm.green/exhibition
എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് കാണാനും വോട്ടുചെയ്യാനും അവസരമുണ്ടാകും.
ഏറ്റവും കൂടുതൽ പൊതുജന ശ്രദ്ധ നേടുന്ന ഫോട്ടോഗ്രാഫിന് മംഗോളിയയിൽ നടക്കു.ന്ന UNCCD COP17-ൽ പ്രദർശിപ്പിക്കാനുള്ള പ്രത്യേക അവസരം ലഭിക്കും
അഭിനന്ദനങ്ങൾ,
ആശംസകൾ