അക്ഷരോന്നതി രണ്ടാംഘട്ടം: ‘കഥ പറയാം കാതോർക്കാം’ വായനാസദസ് സംഘടിപ്പിച്ചു:-
കോഴിക്കോട്, ജൂൺ 19:
വായനാദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റ് ഹിൽ പ്രീമെട്രിക് ഹോസ്റ്റലിൽ “കഥ പറയാം കാതോർക്കാം ”വായനാസദസ് സംഘടിപ്പിച്ചു.
പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എപിജെ അബ്ദുൽ കലാമിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയും വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എപിജെ അബ്ദുൽ കലാമിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന “പുസ്തകപരിചയം” സെഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടീ.ഷാഹുൽ ഹമീദ് നടത്തി . ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്ക് ചടങ്ങിൽ വെച്ച് പരിചയപ്പെടുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നജില ഉബൈദുള്ള, കോഴിക്കോട് പട്ടികവർഗ വികസന വകുപ്പ് ഹെഡ് ക്ലാർക്ക് എ.പോൾസൺ, ആർജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജർ എം എസ് വിഷ്ണു, വാർഡൻ കെ ടീ കെ നിതുഷാ എന്നിവർ ആശംസകൾ നേർന്നു. ആർജിഎസ്എ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് അഞ്ജന സ്വാഗതവും
ആർജിഎസ്എ ബാലുശ്ശേരി ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷർജിന നന്ദിയും രേഖപ്പെടുത്തി. ഹോസ്റ്റലിലെ 52 വിദ്യാർഥികളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വായനയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിലും പുസ്തകങ്ങളോടുള്ള താൽപര്യം വളർത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ചിത്ര വിവരണം : വായനാദിനത്തിൽ തദ്ദേശസ്വഭരണ വകുപ്പ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ കഥ പറയാം കാതോർക്കാം പരിപാടിയിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർ തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട്. ടി ഷാഹുൽ ഹമീദ് പുസ്തക പരിചയം നടത്തുന്നു.
വായനാദിനത്തിൽ തദ്ദേശസ്വഭരണ വകുപ്പ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ കഥ പറയാം കാതോർക്കാം പരിപാടി ജില്ലാ ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ ഉദ്ഘാടനം ചെയ്യുന്നു