അക്ഷരച്ചങ്ങാത്തം വായനാദിന പരിപാടി സംഘടിപ്പിച്ചു
മട്ടന്നൂര്‍: നീര്‍വേലി എല്‍.പി സ്കൂളില്‍ വായനാദിന പരിപാടി 'അക്ഷരച്ചങ്ങാത്തം' സംഘടിപ്പിച്ചു. കവിയും പ്രക്ഷേപകനുമായ എന്‍. വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചെറിയ ദൈര്‍ഘ്യം മാത്രമുള്ള റീല്‍സുകളാണെങ്കിലും മണിക്കൂറുകള്‍ അതിനുമുന്നില്‍ ചിലവഴിക്കുന്നവരായി പുതിയകാലത്ത് നാം മാറിപ്പോയെന്നും എന്നാല്‍ കൂടുതല്‍ സമയമെടുത്ത് നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ പലപ്പോഴും നാം വിമുഖത കാട്ടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായന തിരിച്ചുവരാന്‍ കുട്ടികളാണ് ഇനി മുന്‍കയ്യെടുക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കളികളിലൂടെയും പാട്ടുകളിലൂടെയും കുട്ടികള്‍ക്കുമുന്നില്‍ വായനയുടെ വിസ്മയലോകം തീര്‍ത്ത അക്ഷരച്ചങ്ങാത്തം ശ്രദ്ധേയമായി. അമ്മ വായന, അക്ഷരമരം എന്നീ അനുബന്ധ പരിപാടികളും നടന്നു.
മദർ പി.ടി.എ പ്രസിണ്ടൻറ് അഖില പി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മൈത്രി.പി സ്വാഗതവും ഇ.സുദിന ടീച്ചർ, കെ.എസ് മുനവ്വിർ ചടങ്ങിന് ആശംസ നേർന്നു. കെ.വി മിഥുൻ മോഹൻ നന്ദിയും പറഞ്ഞു.