വായനദിനം ഉദ്ഘാടനം ചെയ്തു

വായനദിനം ഉദ്ഘാടനം ചെയ്തു

പള്ളൂർ : കസ്തൂർബാ ഗാന്ധി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ വിപുലമായ പരിപാടികളോടെ വായനദിനം ആചരിച്ചു . റിട്ടയേർഡ് പ്രധാനാധ്യാപകൻ എൻ രാജീവൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച് .എം  ഇൻ ചാർജ് ശ്രീമതി വി.പി.ഷമീദ സ്വാഗതഭാഷണം നടത്തുകയും വിശിഷ്ടവ്യക്തിയെ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. വിദ്യാർഥികളായ ദേവ്ന, സാൻവിൻ സുരേഷ് , ഋതുപർണ, ലയാൻ ആയിഷ, ശീതൾ, കാന്തിത ,ജിയ നെഹ്റിൻ എന്നീ വിദ്യാർഥികൾ വായനാദിന പ്രസംഗവും ദേവ് ദീപത്, അർണവ് വിനോദ്, ആഗ്‌നേയ  എത്തീ വിദ്യാർഥികൾ വായന ദിന കവിതകളും അവതരിപ്പിച്ചു . പാർവ്വണ വായനാദിന ചിമർപത്രിക സമർപ്പിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി തുഷാര. സി നന്ദി രേഖപ്പെടുത്തി.