പുസ്തകക്കൈമാറ്റത്തിന് ജന്‍വാണിയില്‍ തുടക്കം

പുസ്തകക്കൈമാറ്റത്തിന് ജന്‍വാണിയില്‍ തുടക്കം

പാനൂര്‍: ജന്‍വാണി 90.8 എഫ്.എമ്മില്‍ വായനാ മാസാചരണത്തിന്റെ ഭാഗമായുള്ള പുസ്തകക്കൈമാറ്റത്തിന് തുടക്കം.ദേവനന്ദ,നേഹ എന്നിവര്‍ ജന്‍വാണി സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍മ്മല്‍ മയ്യഴിക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ടാണ് ക്യാമ്പയിന് തുടക്കമായത്. പ്രോഗ്രാം എക്സിക്യുട്ടീവ് എന്‍. വിനീത് കുമാര്‍,വിജയന്‍ എന്നിവര്‍ സന്നിഹിതരായി.

വായനകഴിഞ്ഞ് ശ്രോതാക്കള്‍  അലസമായി ഉപേക്ഷിച്ച പുസ്തകങ്ങള്‍ ജന്‍വാണിയിലെത്തിച്ച് അത് വായന കൊതിക്കുന്ന,അര്‍ഹിക്കുന്ന കൈകളില്‍ എത്തിച്ചുനല്‍കി വായനയുടെ വേറിട്ടവഴികള്‍ തുറന്നുനല്‍കുന്നതാണ് പദ്ധതി.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ശില്പി, മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കരുടെ ഓര്‍മ്മയ്ക്ക് - ജന്‍വാണി 90.8 എഫ്.എമ്മും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കൈകോര്‍ത്ത് ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകക്കൈമാറ്റം ക്യാമ്പയിനും സംഘടിപ്പിക്കുന്നത്.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

നിങ്ങള്‍ തയ്യാറാക്കിയ പുസ്തകക്കെട്ട്,താഴെപ്പറയുന്ന വിലാസത്തില്‍ രജിസ്ട്രേഡ് പാര്‍സലായോ കൊറിയറായോ അയയ്ക്കുക. ക്യാമ്പയിനിന്റെ ഭാഗമായി അര്‍ഹിക്കുന്ന കൈകളില്‍ ജന്‍വാണി പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍  എത്തിച്ചു നല്‍കുന്നതാണ്.

വിലാസം: 
സ്റ്റേഷന്‍ ഡയറക്ടര്‍
ജന്‍വാണി 90.8 FM
കമ്മ്യൂണിറ്റി റേഡിയോ 
പുത്തൂര്‍ റോഡ്
പാനൂര്‍ - 670692
കണ്ണൂര്‍ ജില്ല

വിശദവിവരങ്ങള്‍ക്ക്  8714149000 എന്ന നമ്പറില്‍ ബന്ധപ്പെടണം.