വിജയോത്സവം: വിജയികൾക്ക് ആദരവ് നൽകി

വിജയോത്സവം: വിജയികൾക്ക് ആദരവ് നൽകി

ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും സ്കോളർഷിപ്പുകൾ, എൻ.സി.സി, സ്കൗട്ട്-ഗൈഡ്, ക്വിസ് മത്സരങ്ങൾ എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർഥികളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ.എം ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് അനൂപ്.എൻ അധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റ് വിതരണത്തിന് സ്കൂൾ മാനേജർ പ്രസീത് കുമാർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സ്മിത.എൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയകുമാർ.കെ, സ്റ്റാഫ് സെക്രട്ടറിമാരായ രചീഷ്.എ, ഗീരീഷ് കുമാർ.ടി.പി, പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത്, പ്രോഗ്രാം കൺവീനർ അനീഷ്.എ.കെ സംസാരിച്ചു