സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടാണ്. 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി. പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പ ന്തലായനിയിൽ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. ആളപായമില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെട്ടു.