മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍
ചെന്നൈ: മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ കൂടാന്‍ കാരണമായെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥന്‍. വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് പുതിയ സാങ്കേതിക വിദ്യ കാരണമാകുന്നുവെന്ന് മദ്രാസ് ഐഐടിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. അടുത്തകാലത്ത് വിവാഹമോചനക്കേസുകള്‍ പെരുകുന്നതിന് മൊബൈല്‍ ഫോണുകള്‍ കാരണമായിട്ടുണ്ടെന്ന് അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്ന് പറയാനാവും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയവും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.