അവറോത്ത് ക്ഷേത്രം: കലവറ നിറയ്ക്കൽ ഘോഷയാത്ര ഇന്ന്
ഈസ്റ്റ് പള്ളൂർ അവറോത്ത് ശ്രീ വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠയുടെ ഭാഗമായി നടക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര ഇന്ന് വൈകുന്നേരം 4 മണിക്ക് മുരളിധരന്റെ ഭവനത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരു. 7 മണിക്ക് ഹരികൃഷ്ണൻ നമ്പൂതിരി ആലഞ്ചേരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുക. നാളെ വൈകുന്നേരം 4 മണിക്ക് താലപ്പൊലി ഘോഷയാത്ര
പടിഞ്ഞാറെ പൂവച്ഛേരി തറവാട്ടിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. ചുഴലി ഭഗവതിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലേക്ക് ആനയിക്കും. പൂജാദികർമ്മങ്ങൾക്കു ശേഷം നൃത്തനൃത്യങ്ങൾ, ഭജന എന്നി കലാപരിപാടികളും അരങ്ങേറും. 18 ന് ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ശ്രീ വേട്ടക്കൊരുമകൻ, ചുഴലി ഭഗവതി ഗുരുസ്ഥാനം എന്നിവയുടെ പുനഃ പ്രതിഷ്‌ഠകർമ്മവും നടക്കും. അന്നദാനവും ഉണ്ടായിരിക്കും.