കവിയൂർ ശ്രീനാരായണമഠത്തിന്റെ അഭിമുഖത്തിൽ അനുമോദനയോഗവും ഉപഹാര സമർപ്പണവും നടന്നു
കവിയൂർ ശ്രീനാരായണമഠത്തിന്റെ അഭിമുഖത്തിൽ അനുമോദനയോഗവും ഉപഹാര സമർപ്പണവും നടന്നു
വാർഡ് മെമ്പർ ഒ.കെസാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള അനുമോദനവും കരാട്ടെ ബ്ലാക്ക്ബൽട്ട് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവുമാണ്. ചടങ്ങിൽ വച്ച് നടന്നത്. കരാത്തെ കേരള - പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.വിനോദ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി. അഡ്വ.പി കെ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ കെ ടി കെ പ്രദീപൻ ആശംസ പ്രസംഗംനടത്തി ഭാസ്ക്കരൻ മാസ്റ്റർ സ്വാഗതവും പി ബാലൻ നന്ദിയും പറഞ്ഞു എം.മധൂപ് , വികെ മനീഷ് എന്നിവർ നേതൃത്വം നൽകി