ഹെൽമെറ്റ് ധരിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക...
ഹെൽമെറ്റ് ധരിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക... ചീമേനിയിൽ പോയി തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും തലയ്ക്ക് നല്ല വേദന. തല ചുറ്റുന്നത് പോലെ.. എന്തോ കടിച്ചെന്ന് മനസിലായി... ഹെൽമെറ്റ് എടുത്ത് കുടഞ്ഞു നോക്കി ഒന്നും കണ്ടില്ല.. വെള്ളത്തിൽ ഇട്ടു നോക്കി, അപ്പോഴതാ പൊങ്ങി വരുന്നു നമ്മുടെ വിരുതൻ... ഒരു വമ്പൻ കരിക്കണ്ണ്... ഈ ഒരു കൊച്ചു ജീവി കാരണം എനിക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു.. അതുകൊണ്ട്, പ്രിയരേ ഹെൽമെറ്റ് ധരിക്കുന്നതിനു മുൻപ് നന്നായി പരിശോധിക്കുക.. അതിനുള്ളിൽ പലരും ഒളിച്ചിരിക്കുന്നുണ്ടാകും.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🙏🏻