നാരി ശക്തി വന്ദൻ: മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു

നാരി ശക്തി വന്ദൻ: മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു

പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധികരിച്ച് മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു.
വികസിത് ഭാരത് യൂത്ത് പാർലമെന്റ് 15, 16, 17 തീയ്യതികളിലാണ് നടക്കുന്നത്. നാരി ശക്തിയെ കുറിച്ച് ആദ്യമായിട്ടാണ് ഒരു മാഹി സ്വദേശി നാളെ പാർലമെന്റിൽ സംസാരിക്കുന്നത്. മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്‌സി ഫിസിക്‌സ് വിദ്യാർത്ഥിയും എം.എസ്‌.സി ഫിസിക്‌സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഐ.ഐ.ടി ജാം - 2026 പരീക്ഷയിലും വീണാധാരി യോഗ്യത നേടിയിട്ടുണ്ട്. ചാലക്കര ധനില നിവാസിലെ ദുബായിയിൽ മറൈൻ ചീഫ് എഞ്ചിനിയറായ ഡോ:രഞ്ചിത്തിന്റെയും അധ്യാപികയായ എ.എം.ധനിലയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുമായ സഹോദരിയാണ്.