ഇന്ദിരാ ഗ്യാരണ്ടി സൗജന്യ യാത്രാ പദ്ധതിക്ക് ഉജ്ജ്വല സ്വീകരണം നൽകി

ഇന്ദിരാ ഗ്യാരണ്ടി സൗജന്യ യാത്രാ പദ്ധതിക്ക് ഉജ്ജ്വല സ്വീകരണം നൽകി

ന്യൂമാഹി: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി നടപ്പിലാക്കിയ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിക്ക് ന്യൂമാഹിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ന്യൂമാഹി യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മഹിപാലത്ത് കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം നൽകുകയും പദ്ധതിയുടെ വിജയത്തിൽ സന്തോഷം പങ്കിടുകയും ചെയ്തു.

യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മഹിളാ നേതാക്കളായ സുനിത ശേഖരൻ, ദിവിത പ്രകാശൻ, ഹസീന പി , 
ഷഹദിയ മധുരിമ 
എന്നിവർ പങ്കെടുത്തു.

പരിപാടിക്ക് ന്യൂമാഹി യു.ഡി.എഫ് കമ്മിറ്റി കൺവീനർ അനീഷ് ബാബു വി.കെ., ഷാനു പുന്നോൽ, ജഗന്നാഥൻ ടി.പി., 
ബാബു സി., സുലൈമാൻ കെ, കരിമ്പിൽ അശോകൻ, സത്യാനന്ദൻ സി. 
രേഷ്മ അഞ്ചരക്കണ്ടി ഹാരീസ് ,പവിത്രൻ എം കെ. എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മധുരപലഹാര വിതരണം നടത്തി. പദ്ധതിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് കൂടുതൽ കരുത്തേകുന്ന ജനക്ഷേമ പദ്ധതിയാണ് ഇന്ദിരാ ഗ്യാരണ്ടി സൗജന്യ യാത്രാ പദ്ധതിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പദ്ധതി സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം അവരുടെ തൊഴിൽ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായകരമാകുമെന്ന് ചടങ്ങിൽ വിലയിരുത്തി.