ജോയിന്റ് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ്, മാഹി
പ്രസിദ്ധീകരണത്തിന്
മാഹി: ജോയിന്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് മാഹിയുടെ 2026 വർഷത്തെ ജനറൽ ബോഡി യോഗം ചാലക്കര എം.എ.എസ്.എം വായനശാല ഹാളിൽ വെച്ച് നടന്നു. ജൂൺ 14 ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച യോഗത്തിൽ സംഘടനയുടെ പ്രസിഡൻ്റ് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുജിത്ത് കുമാറും, വരവ് ചെലവ് കണക്കുകൾ ഷിനോജ് രാമചന്ദ്രനും അവതരിപ്പിച്ചു. പൊതുചർച്ചയിൽ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ സജീവമായി പങ്കെടുത്തു. തുടർന്ന് റിപ്പോർട്ടും വരവു ചെലവു കണക്കുകളും യോഗം ഐകകണ്ഠേന അംഗീകരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു
കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ:
മുഖ്യ രക്ഷാധികാരി: മാഹി എം.എൽ.എ.
രക്ഷാധികാരികൾ: ചന്ദ്രദാസ് പി.വി., സി.കെ. പത്മനാഭൻ, ഇബ്രാഹിം കുട്ടി
പ്രസിഡന്റ്: ഷാജി പിണക്കാട്ട്
സെക്രട്ടറി: സുജിത്ത് കുമാർ കോറോത്ത്
ട്രഷറർ: റീന അനിൽ
വൈസ് പ്രസിഡന്റ്മാർ: സിയാദ് ടി., ശ്വാമസുന്ദരൻ കെ, ഹേമലത പി
ജോയിന്റ് സെക്രട്ടറിമാർ: രൂപേഷ് കെ, സൻജീവ് പി വി, ഷൈനി ചിത്രൻ. കോർഡിനേറ്റർ സഹദേവൻ എ.
വനിതാ വേദി ഭാരവാഹികൾ:
പ്രസിഡന്റ്: അനുപമ സഹദേവൻ
സെക്രട്ടറി: അനില രമേഷ്
വൈസ് പ്രസിഡന്റ്മാർ: രസ്‌ന അരുൺ, പുഷ്പം ടീച്ചർ. ജോയിന്റ് സെക്രട്ടറിമാർ പ്രീത ജനാർദ്ദനൻ, നിർമല കുമാരി
ഭാവിയിൽ മാഹിയുടെ സമഗ്രമായ വികസനത്തിനും പ്രാദേശിക പ്രശ്‌നങ്ങൾക്കും വേണ്ടി ശക്തമായ ഇടപെടലുകൾ നടത്താനും യോഗം തീരുമാനിച്ചു.
പള്ളൂരിൽ ഫയർ സ്റ്റേഷൻ വേണമെന്ന് പ്രമേയം:
പള്ളൂർ ബൈപാസ് മേഖലയിൽ നിരവധി പെട്രോൾ പമ്പുകൾ പുതുതായി സ്ഥാപിച്ചുവരുന്ന സാഹചര്യത്തിൽ, പ്രദേശത്തിൻ്റെ സുരക്ഷ മുൻനിർത്തി എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജമാക്കിയ ഒരു ഫയർ സ്റ്റേഷൻ അടിയന്തരമായി സ്ഥാപിക്കണമെന്ന് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ റീന അനിൽ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.