സമന്വയ റസിഡൻസ്: ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ജനറൽബോഡി യോഗവും നടത്തി

ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽബോഡിയോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡണ്ട് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് കേരള പോലീസ് ഓഫീസർ രംഗീഷ് കടവത്ത് മയക്കുമരുന്നിന്റെ വിപത്തിനെക്കുറിച്ച് ക്ലാസ്സെടുത്തു. കെ.കെ.രാജീവ്, വത്സകുമാർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, നസീർ കേളോത്ത്, സന്ദീപ് പ്രഭാകർ, സന്ദീവ്.കെ.വി സംസാരിച്ചു. പുതിയ ഭാരവാഹികളായി സുനിൽ കേളോത്ത് (പ്രസിഡണ്ട്), നസീർ കേളോത്ത്, ചന്ദ്രി.വി.എം (വൈസ് പ്രസിഡണ്ട്), സന്ദിപ് പ്രഭാകർ (ജനറൽ സിക്രട്ടറി), വിജീഷ്.കെ, സന്ദീവ്.കെ.വി (ജോ:സിക്രട്ടറി), പ്രവീൺ കുമാർ (ഖജാൻജി) എന്നിവരെ തിരെഞ്ഞെടുത്തു.