കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ നാളെ സ്വീകരണം*

കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ നാളെ സ്വീകരണം*

കേരള സർക്കാറിന്റെ ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് നാളെ മുതൽ തുടക്കം കുറിക്കുമ്പോൾ *പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെയും വനിത വേദിയുടെയും* നേതൃത്വത്തിൽ പള്ളൂരിൽ സ്വീകരണം നൽകുന്നു. *പള്ളൂർ ഇരട്ടപ്പിലാക്കുലിൽ നാളെ (15/6/26) രാവിലെ കൃത്യം 8.30 ന് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.* *തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് പടന്നക്കര വരെ പോവുന്ന ഗ്രാമവണ്ടി രാവിലെ 8.50 നും കുമ്പളച്ചേലയിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് രാവിലെ 9 മണിക്കുമാണ് പള്ളൂരിൽ എത്തിച്ചേരുന്നത്.* ഇങ്ങനെ മാഹി ടൗണിലൂടെ കടന്നു പോവുന്ന കോഴിക്കോട് - കണ്ണൂർ ടൗൺ ടു ടൗൺ ബസ്സുകളിലും പള്ളൂർ വഴി കടന്നു പോവുന്ന കണ്ണൂർ - കൽപറ്റ, പറശ്ശിനികടവ്, കുറ്റ്യാടി, .പടന്നക്കര, കിടഞ്ഞി, തലശ്ശേരി റൂട്ടുകളിൽ ഓടുന്ന 20 ഓളം ബസ്സുകളിൽ മാഹിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നുണ്ട്. ഇത് ഒരാഘോഷമാക്കി മാറ്റാൻ നമുക്ക് നാളെ മധുരം നൽകി ബസ്സിനെ വരവേൽക്കാം.

*എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.*