ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൻ്റെ വടക്കെ ഭാഗത്ത് മേൽക്കൂര ഇല്ലാത്തത് ദുരിതം

ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൻ്റെ വടക്കെ ഭാഗത്ത് മേൽക്കൂര ഇല്ലാത്തത് ദുരിതം

റെയിൽവേ പ്ളാറ്റ്ഫോമിൻ്റെ വടക്ക് കുറച്ചു ഭാഗം നിലവിൽ മേൽക്കൂര  ഇല്ലാത്തതിനാൽ യാത്രക്കാർ മഴ നനഞ്ഞാണ് ട്രെയിനിൽ കയറേണ്ടി വരുന്നത്. തെക്കെ അറ്റത്ത് ഇരു പ്ളാറ്റ്ഫോമിലും മേൽക്കൂരയിൽ വലിയ വിടവുകൾ ഉണ്ട്.അവയെല്ലാം കൂട്ടിയോജിപ്പിക്കാത്തതിനാൽ മഴവെള്ളം പ്ളാറ്റ്ഫോമിൽ വീണു വഴുക്കലുണ്ടാവുന്നു..
മൺസൂൺ ആരംഭിച്ചിട്ടും ഒഴിച്ചിട്ട സ്ഥലത്ത് മേൽക്കൂര നിർമ്മിക്കാനോ,ചോർച്ച തടയാനോ, വിടവുകൾ കൂട്ടിയോജിപ്പിക്കാനോ  ഉള്ള നടപടികൾ ഉണ്ടായി കാണുന്നില്ല. കഴിഞ്ഞ വർഷവും ഇതെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഡിവിഷണൽ ഓഫീസിൽ നിന്നു നടപടികൾ ഉണ്ടാകുമെന്നു അറിയിപ്പ് ലഭിച്ചതല്ലാതെ ഒരു പരിഹാരവുമുണ്ടായില്ല.
മേൽക്കൂര നിർമ്മിക്കാതെ ഒഴിച്ചിട്ട സ്ഥലത്ത് അടിയന്തിരമായി മേൽക്കൂര നിർമ്മിക്കുകയും റൂഫിലെ വിടവുകൾ ക്രൂട്ടിയോജിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മഴ നനയാതെ യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്.ഇതിനു ശാശ്വതമായ പരിഹാരം കണ്ടെത്തണം.ഇക്കാര്യം റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ വീണ്ടും ഡിവിഷണൽ റെയിൽവേ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്