ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം റയീസ് മാടപ്പീടികക്ക് തുടർച്ചയായി നലാം തവണയും കെ എസ് ബി ടി സി അവാർഡ്.
തലശ്ശേരി: സംസ്ഥാനത്ത് ഏറ്റവും കൂടുൽ രക്ത ദാനം ചെയ്യുന്നവർക്കുള്ള കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ അവാർഡിന് കോടിയേരി മലബാർ കാൻസർ സെന്ററിൽ അഫറസീസ് രക്തദാനം ചെയ്യുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംസ്ഥാന കമ്മിറ്റി മെമ്പറായ തലശ്ശേരി സ്വദേശി റയീസ് മാടപ്പീടിക തുടർച്ചയായി നാലാം തവണയും അർഹനായി.
തുടർച്ചയായി നാല് വർഷങ്ങളിലും വർഷത്തിൽ ഇരുപത്തിനാല് തവണയോളം അഫറസീസ് രക്തദാനം ചെയ്ത റയീസ് (സിംഗിൾ ഡോണർ പ്ലേറ്റ് ലേറ്റ് ) നൂറ്റി എട്ട് തവണ രക്തദാനം ചെയ്തിട്ടുണ്ട്.
സ്വന്തം വീട്ടിൽ കൂടലിനും, വീട് വെച്ചതിന്റെ വാർഷികത്തിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച റയീസ് മാടപ്പീടിക രക്തദാന മേഖലയിലെ മികച്ച കോർഡിനേറ്റർ കൂടിയാണ്.
"മനുഷ്വത്വത്തിന്റെ ഒരു തുള്ളി രക്തം നൽകുക - ജീവൻ രക്ഷിക്കുക " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ലോക രക്തദാത ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിന് മേയർ വി വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ: പിയൂഷ് എം സ്വാഗതവും, ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ കെ ജെ റീന നന്ദി പറഞ്ഞു.