കാർ അപകടത്തിൽ മരണപ്പെട്ട സുരേന്ദ്രന്റെ സംസ്കാരം നാളെ
വടകരയിൽ നിന്ന് ഡയാലിസിസ് ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പന്തക്കൽ ഗവ.ആശുപത്രിക്ക് സമീപം ശ്രീശൈലത്തിൽ സുരേന്ദ്രന്റെ (65) സംസ്കാരം നാളെ (13/6/26) രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്ത് നടക്കും. വൃക്കരോഗത്തെ തുടർന്ന് സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരുന്ന സുരേന്ദ്രൻ വടകരയിലെ ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചികിത്സയ്ക്ക് ശേഷം സ്വന്തമായി കാർ ഓടിച്ച് തിരിച്ചു വരവെയാണ് വടകര ജെ.ടി.റോഡിൽ കാർ ബസുമായി കൂട്ടിയിടിച്ചത്. പ്രവാസിയായിരുന്ന സുരേന്ദ്രൻ പരേതനായ കുമാരന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഷെക്കീല (റിട്ട.അധ്യാപിക). മക്കൾ: വിശാഖ് (അയർലൻഡ്), റിനീഷ (മാവിലായി). മരുമക്കൾ: ആതിര, സന്തോഷ് (ദുബായ്). സഹോദരങ്ങൾ: കെ.പി.ശ്രീധരൻ (ഈസ്റ്റ് പള്ളൂർ), ഗീത (മടപ്പള്ളി), അജിത (ടെമ്പിൾ ഗേറ്റ്), ലളിത (നിടുമ്പ്രം), പരേതനായ അശോകൻ. സംസ്കാരം നാളെ (13/6/26) രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ.