മാസപ്പടി കേസില്‍ വീണയ്ക്ക് വീണ്ടും സമന്‍സ്; ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ് സമന്‍സ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമന്‍സ്. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമന്‍സ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതില്‍ ഇഡിയോട് സാവകാശം ചോദിച്ചിരുന്നു. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ ഡി മറുപടി നല്‍കിയിട്ടില്ല.ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ സാവകാശമാണ് വീണ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വീണയ്ക്ക് സമയം അനുവദിക്കാന്‍ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരന്‍ എസ് കര്‍ത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.