ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കാർ യാത്രികൻ ബസിലിടിച്ച് മരിച്ചു; അപകടം വടകരയിൽ
വടകര: വീരഞ്ചേരി റോഡിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായന് ദാരുണാന്ത്യം. മാഹി പന്തക്കൽ സ്വദേശി സുരേന്ദ്രൻ (65) ആണ് മരിച്ചത്. വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൽ നിന്നും ഡയാലിസിസ് കഴിഞ്ഞ് സ്വയം കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.തലശ്ശേരി ഭാഗത്തുനിന്നും വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിർത്തിയ സമയം സുരേന്ദ്രൻ ഓടിച്ച കാർ ബസ്സിന്റെ വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.