ജലജീവൻ മിഷൻ കുടിവെള്ള പൈപ്പുകളിട്ട റോഡ് ഉഴുത് മറിച്ച പാടം പോലെയായി◾തകർന്ന റോഡിൽ അപകടം പതിവായി

ജലജീവൻ മിഷൻ കുടിവെള്ള പൈപ്പുകളിട്ട റോഡ് ഉഴുത് മറിച്ച പാടം പോലെയായി◾തകർന്ന റോഡിൽ അപകടം പതിവായി

ന്യൂമാഹി : മികച്ച നിലയിൽ ടാർ ചെയ്ത മങ്ങാട് റേഷൻകട - രയരോത്തുങ്കണ്ടി മിനാർ പള്ളി റോഡ് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി പെപ്പുകൾ ഇട്ടതിനെ തുടർന്ന് കല്ലുകളിളകി ഉഴുത് മറിച്ചത് പോലെയായി. ജലജീവൻ മിഷൻ കുടിവെള്ള പൈപ്പുകളിട്ട ശേഷം റോഡ് നന്നാക്കാതെ സ്ഥലം വിട്ടതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. റോഡുകളിൽ കൂടി ഇപ്പോൾ നടന്നു പോകാൻപോലും പറ്റാത്ത അവസ്ഥയാണ്.
    പലവട്ടം പരാതിപ്പെട്ടിട്ടും 'ഇപ്പം ശരിയാക്കിത്തരാ'മെന്ന  മറുപടിയാണ് അധികൃതർ ആവർത്തിക്കുന്നത് എന്നാണ് നാട്ടുകാർ  പറയുന്നത്. പൈപ്പിടാൻ വേണ്ടി കുഴിയെടുത്തയിടങ്ങളിലെല്ലാം ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ വീണു പരിക്കേൽക്കുന്നത് പതിവ് കാഴ്ച്ചയാണ്
   പൈപ്പിൽ കൂടി വെള്ളം വന്നില്ലെങ്കിലും, പൈപ്പിന്റെ മുകളിൽകൂടിവെള്ളംഒഴുകിപോകുന്നത് കണ്ട് നിൽക്കുക മാത്രമാണ് ഈ പദ്ധതിയെക്കൊണ്ടുണ്ടായ ഗുണം. രണ്ടുവർഷമായി പൈപ്പിടാൻ കുഴിയെടുത്തിട്ട്. പറഞ്ഞ വാക്ക് പാലിക്കാൻ ഉദ്യോഗസ്ഥർക്കോ, കോൺ ട്രാക്ടർമാർക്കോ സാധിച്ചിട്ടില്ല.

◾◾ ഒരേ റോഡിൽ രണ്ട് കരാർ ◾◾
ഗ്രാമീണ റോഡുകളുടെ വലതുവശം ഒരാൾക്കും ഇടതുവശം മറ്റൊരാൾക്കും കരാർ കൊടുത്തിട്ടാണ് പ്രവൃത്തി നടത്തിയത്. ഇടതുവശത്തെ കോൺട്രാക്ടറെ കാണുമ്പോൾ മറുവശത്ത് മറ്റൊരാളാണ് കോൺ ട്രാക്ടർമ എന്നാണ് മറു പടി. ഏറ്റവുമൊടുവിൽ മേയ് 26 നകം കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറുപടി. നാട്ടുകാർക്ക് ഒരുപാട് ഗുണ കരമാണെന്ന് പറഞ്ഞ് നടപ്പിലാക്കിയ പദ്ധതി ജന ദ്രോഹ പദ്ധതിയായി മാറി എന്നാണ് പൊതുജന സംസാരം.

ചിത്രം : തകർന്ന് കിടക്കുന്ന മങ്ങാട് റേഷൻ കട - രയരോത്തുങ്കണ്ടി മിനാർ പള്ളി റോഡ്