എൻ.പി. ഭാസ്‌ക്കരൻ അനുസ്മരണം സംഘടിപ്പിച്ചു

എൻ.പി. ഭാസ്‌ക്കരൻ അനുസ്മരണം സംഘടിപ്പിച്ചു

ന്യൂമാഹി മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന എൻ.പി. ഭാസ്‌ക്കരന്റെ 10-ാം ചരമവാർഷികം ന്യൂമാഹിയിൽ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.വി. രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അരുൺ സി.ജി. അധ്യക്ഷനായ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി.കെ., കവിയൂർ രാജേന്ദ്രൻ, എൻ.കെ. സജീഷ്, ഷാനു പുന്നോൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം എ.സി. രേഷ്മ, എം.കെ. പവിത്രൻ, കെ.ടി.കെ. അനിൽകുമാർ, ഒ.എം.എ. ഗഫൂർ, കെ.കെ. ഹാരിസ്, ബാബു സി. എന്നിവർ നേതൃത്വം നൽകി.

തൊഴിലാളി പ്രസ്ഥാനത്തിലും കോൺഗ്രസ് സംഘടനാ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എൻ.പി. ഭാസ്‌ക്കരന്റെ സേവനങ്ങളും നേതൃത്വപാടവവും അനുസ്മരണ സമ്മേളനത്തിൽ വക്താക്കൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.