വയോജന ചൂഷണ വിരുദ്ധ ദിനം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ

വയോജന ചൂഷണ വിരുദ്ധ ദിനം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ

പള്ളൂർ: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പള്ളൂരിലെ ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സബർമതി ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂൺ 15-ന് ആചരിക്കുന്ന ദിനത്തിന്റെ ഭാഗമായി ജൂൺ 14-ന് "ബോധവത്കരണത്തിനപ്പുറം വയോജന ചൂഷണം തടയുന്നത് ഫലപ്രദമാക്കുക" എന്ന പ്രമേയത്തെ ആസ്പദമാക്കി മത്സരങ്ങൾ നടക്കും. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ചിത്രരചന, എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് ക്വിസ് മത്സരം, പ്ലസ് വൺ, പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്ക് സ്ലോഗൺ രചന എന്നിവയാണ് മത്സര ഇനങ്ങൾ.
പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ ജൂൺ 12 വൈകിട്ട് അഞ്ചിന് മുൻപായി പേര്, ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നിവ 9447300389 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ മൊബൈൽ നമ്പറിലേക്ക് മത്സരവിഷയം ജൂൺ 15 രാവിലെ 9.30-ന് അയച്ചുനൽകും.
ചിത്രരചനാ മത്സരത്തിന്റെ എൻട്രികൾ ഉച്ചയ്ക്ക് 12-നകം സമർപ്പിക്കണം. ക്വിസ് മത്സരം രാവിലെ 9.30 മുതൽ 10 വരെ ഓൺലൈനായി നടക്കും. സ്ലോഗൺ മത്സരത്തിൽ പങ്കെടുക്കുന്നവർ തയ്യാറാക്കിയ അഞ്ച് സ്ലോഗണുകൾ രാവിലെ 11-നകം അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാമെന്ന് സബർമതി ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.