യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡൻ്റ് കെ കെ മുഹമ്മദ് അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ കെ മുഹമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിൻ്റെവിട ബീവിയുടെയും മകനാണ്. സൈനബ ഹജ്ജുമ്മയാണ് ഭാര്യ.
നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ എന്നിവരാണ് മക്കൾ. സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റുമായ കെ സൈനുൽ ആബിദീൻ ഭാര്യാ സഹോദരനാണ്. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം നടക്കും.