ഉന്നത വിജയികളെ അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ ആദരിച്ചു
അഴിയൂർ : LSS, SSLC, Plus 2
ഉന്നത വിജയികളെ അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജീഷ് മാനഞ്ചാൽ ഉൽഘടനം ചെയ്തു വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് ഇ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഹാബുദീൻ സ്വാഗതവും നാസർ അത്താണിക്കൽ,കെ കുഞ്ഞമ്മദ്, രാജീവൻ പൊയ്യിൽ, കെ കെ അബ്ദുള്ള,ശ്രീബു, റഷീദ് തൗഫീഖ് മൻസിൽ,അഭിലാഷ് മാസ്റ്റർ,പ്രസീത,സുലൈമാൻ ഹാജി,കനകരാജ് മാസ്റ്റർ, ഗംഗൻ പൊയ്യിൽ, നജ്മ തുടങ്ങിയവർ ആശംസകൾ നേർന്നു. സുബിന ബാബുരാജ് നന്ദി രേഖപ്പെടുത്തി.