*റെഡ് ക്രോസ് സൊസൈറ്റി: മികച്ച സന്നദ്ധ രക്തദാന പ്രവർത്തക അവാർഡിന് മാഹി സ്വദേശി പി.പി.റിയാസ് അർഹനായി*

*റെഡ് ക്രോസ് സൊസൈറ്റി: മികച്ച സന്നദ്ധ രക്തദാന പ്രവർത്തക അവാർഡിന് മാഹി സ്വദേശി പി.പി.റിയാസ് അർഹനായി*

അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡിന് മാഹി സ്വദേശി പി.പി.റിയാസ് അർഹനായി. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിച്ച, മികച്ച മാനുഷിക സന്നദ്ധ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം. ലോക രക്തദാന ദിനമായ ജൂൺ 14 ന് രാവിലെ 10.30 ന് കണ്ണൂർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് നൽകും.