സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗ്: സംസ്ഥാനതല അംഗീകാരം എക്സൽ സ്കൂളിന്

സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗ്: സംസ്ഥാനതല അംഗീകാരം എക്സൽ സ്കൂളിന്

സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗിൽ സംസ്ഥാനതലത്തിൽ അംഗീകാരം കരസ്ഥമാക്കി മാഹി എക്സൽ പബ്ബിക്ക് മുന്നിൽ.
ജലസംരക്ഷണം, ശുചിത്വം, വ്യക്തിശുചിത്വം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ മികവ് കാട്ടി ഹരിത ഭാവിക്കായി ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൽ പബ്ലിക് സ്കൂളിന്, സ്വച്ഛ് എവം ഹരിത് വിദ്യാലയ റേറ്റിംഗ് (2025–26) പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല അംഗീകാരം ലഭിച്ചത്. 92% മൊത്തം സ്കോറും 5 സ്റ്റാർ റേറ്റിംഗും നേടി. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ ദർശനത്തിന് അനുസൃതമായി പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത സ്കൂൾ പ്രകടിപ്പിച്ചിരിക്കുന്നു. ഉപഹാരവും പ്രശസ്തിപത്രവും മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ IAS ൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ സതി എൻ കുറുപ്പും വിദ്യാർത്ഥികളും ഏറ്റുവാങ്ങി. സി.ഇ.ഒ എം.എം.തനൂജ, ഷിജു മാസ്റ്റർ എന്നിവർ സംബന്ധിച്ചു.