മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ കരിയർ ഗൈഡൻസ് ഡെസ്കും പരാജിതർക്ക് സൗജന്യ പരിശീലനവും
മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും, ഉന്നത വിദ്യാഭ്യാസം, വിവിധ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച സൗജന്യമാർഗനിർദേശവും കൗൺസിലിംഗും ലഭ്യമാണെന്നും കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ അറിയിച്ചു.
കൂടാതെ, ഈ വർഷത്തെ പൊതുപരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അടുത്ത പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നതിനായി സൗജന്യ പരിശീലനവും അക്കാദമിക് പിന്തുണയും കോളേജിന്റെനേതൃത്വത്തിൽഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.